02:36am 23 September 2026
NEWS
സംസ്കൃതി രക്തദാന ക്യാമ്പ് - 2025 ഫെബ്രുവരി 21ന്
15/02/2025  11:12 PM IST
സംസ്കൃതി രക്തദാന ക്യാമ്പ്  - 2025 ഫെബ്രുവരി 21ന്ŕ

ദോഹ: സംസ്കൃതി ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ ആറു മണിവരെ ഹമദ് മെഡിക്കൽ സിറ്റിയിലെ “ബ്ലഡ് ഡോണേഴ്സ് സെന്ററിൽ” വെച്ചാകും ക്യാമ്പ് നടത്തപ്പെടുക. അതോടൊപ്പം കുട്ടീസ് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തപ്പെടുന്നുണ്ട്. രക്തദാതാക്കൾക്ക് കുട്ടീസ് മെഡിക്കൽ സെന്ററിന്റെ നാല് ഫ്രീ ഡോക്ടർ കൺസൽട്ടേഷനും, മറ്റു സൗജന്യ ചികിത്സ ഡിസ്‌കൗണ്ട് എന്നീ പാക്കേജുകൾ അടങ്ങുന്ന കുട്ടീസ് കെയർ പ്ലസ് കാർഡും, സർട്ടിഫിക്കറ്റും നൽകുമെന്ന് സംസ്‌കൃതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. രക്തദാനം ചെയ്യാൻ സന്നദ്ധരായിട്ടുള്ളവർക്ക് 55592582, 70409164, 70088528, 55428328 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ, https://forms.gle/YxHzDpX4XHd7vSAX8 എന്ന ഗൂഗിൾ ഫോം വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img